കൊച്ചി- കനത്ത മഴയെ തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും. കലൂർ സ്റ്റേഡിയം റോഡിൽ വെള്ളം കയറിയതുമൂലം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. എം.ജി റോഡിലും ഹൈക്കോടതിക്ക് മുമ്പിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
എറണാകുളവും നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരവും വെള്ളത്തിലായി. എം.ജി റോഡ്, കലൂർ, പനമ്പള്ളി നഗർ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയിൽ കുടുങ്ങി. പരിസരത്തുള്ള കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്.
അതേസമയം, കനത്ത മഴയുണ്ടെങ്കിലും കൊച്ചിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയിൽ അത്തച്ചമയ ആഘോഷങ്ങളെത്തുടർന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.