ആപ്പുഴ- ഹരിപ്പാട് മുട്ടത്തെ പപ്പട നൽകാത്ത തർക്കത്തെ തതുടർന്നുണ്ടായ തല്ലിൽ ഓഡിറ്റോറിയം ഉടമക്ക് നഷ്ടം ഒന്നര ലക്ഷം. തല്ല് കിട്ടിയതിന് പുറമേ ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ മരളീധരൻ പോലീസിൽ മൊഴി നൽകി. സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കസേരയുൾപ്പെടെ ഓഡിറ്റോറിയത്തിലെ സാധനങ്ങൾ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
വരന്റെ സുഹൃത്തുക്കൾ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് പപ്പടതല്ലിൽ കലാശിച്ചത്. സംഭവത്തിൽ ഓഡിറ്റോറിയം ഉടമ മുരളീധരൻ, ജോഹൻ, ഹരി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
അവസാന പന്തിയിലുണ്ടായിരുന്ന ചെറുപ്പക്കാരാണ് സംഘർഷം ഉണ്ടാക്കിയതെന്നാണ് മുരളീധരൻ പറയുന്നത്. കസേര കൊണ്ടുള്ള ആക്രമണത്തിൽ മുരളീധരന് സാരമായ പരിക്കുണ്ട്. അതേസമയം വരന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിലാണ്. ഇതോടെ വധുവിന്റെ അച്ഛൻ പരാതി നൽകി. തുടർന്നാണ് കരിയിലക്കുളങ്ങര പോലീസ് കേസെടുത്തത്. ഓഡിറ്റോറിയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.