കുവൈത്ത് സിറ്റി- ജൂത മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത ആഭരണങ്ങള്‍ വിറ്റതിനെ തുടര്‍ന്ന് കുവൈത്തില്‍ ഒരു വ്യാപാര സ്ഥാപനം അടച്ചുപൂട്ടി. സാല്‍മിയയിലെ സ്ഥാപനത്തിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടിയെടുത്തത്.
ജൂത മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ആലേഖനം ചെയ്ത ആഭരണങ്ങള്‍ വില്‍പന നടത്തുന്നത് കുവൈത്തില്‍ നിയമവിരുദ്ധമാണ്.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ എമര്‍ജന്‍സി ടീം, നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കുകയും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കടയുടമയ്‌ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.