കൊച്ചി- വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്നും പ്രതിഷേധങ്ങൾ സമാധാനപരമായി ആകണമെന്നും ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് അനുശിവരാമൻ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഹൈക്കോടതി ഇടപെട്ടിട്ടും നിർമാണം വീണ്ടും തുടങ്ങാനായില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.