ഖത്തര്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്

ദോഹ- ഖത്തര്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ട്.  റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 6.37 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022 ന്റെ രണ്ടാം പാദത്തില്‍ രാജ്യത്ത് മൊത്തം 1,203 റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡാറ്റ അനുസരിച്ച്, 2022 രണ്ടാം പാദത്തില്‍ വെളിപ്പെടുത്തിയ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് സൂചികയില്‍ ദോഹ മുനിസിപ്പാലിറ്റി, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി, അല്‍ ദായെന്‍ എന്നിവയാണ് മുന്നിലുള്ളത്. ദോഹ മുനിസിപ്പാലിറ്റി 2.85 ബില്യണ്‍ റിയാല്‍ ഇടപാടുകളുമായി ഒന്നാം സ്ഥാനത്താണ്. 1.86 ബില്യണ്‍ വ്യാപാര മൂല്യവുമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനത്തെത്തി. 831 മില്യണ്‍ റിയാല്‍ ഇടപാടുകളുടെ മൂല്യമുള്ള അല്‍ ദായെന്‍ മുനിസിപ്പാലിറ്റിയാണ് മൂന്നാം സ്ഥാനത്ത്.

 

Latest News