ദോഹ- ഖത്തര്‍ തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ പൊതുജനങ്ങക്കറിയാന്‍ സൗകര്യമൊരുക്കി തൊഴില്‍ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഹോം പേജിലെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അറിയാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ലോക്കലൈസേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ലേബര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ലേബര്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, റിക്രൂട്ട്‌മെന്റ് വകുപ്പ് എന്നിങ്ങനെ നാല് സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടുന്ന പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ വഴി തൊഴില്‍ മേഖലയെക്കുറിച്ചുള്ള വസ്തുതകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ സൗകര്യം ആരംഭിച്ചത്.
ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അധികാരികള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും ഖത്തറിലെ തൊഴില്‍ മേഖലയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകള്‍ കണ്ടെത്താന്‍ കഴിയും.