മനാമ- ബഹ്‌റൈനിൽ അസാന്മാർഗിക പ്രവർത്തനങ്ങളിലേർപ്പെട്ട 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസസ് ഡയറക്ടറേറ്റ്, ഹ്യൂമൻ ട്രാഫിക്കിങ് ആൻഡ് പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് മൂന്ന് ഏഷ്യൻ വംശജരായ പുരുഷൻമാരെയും വിവിധ രാജ്യക്കാരായ 23 സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.
അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരായ എല്ലാ നിയമ നടപടിക്രമങ്ങളും സ്വീകരിച്ചതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസസ് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.