Sorry, you need to enable JavaScript to visit this website.

സംശയം സത്യമായി; ഹർത്താൽ ആഹ്വാനത്തിന് പിന്നിൽ സംഘ്പരിവാർ, അഞ്ചു പേർ പിടിയിൽ

മലപ്പുറം- കതുവ സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താൽ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് പേർ പിടിയിൽ. സംഘ്പരിവാർ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് പിടിയിലായത്. മലപ്പുറം എസ്.പി ദേബേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ ഹർത്താലിന് ആഹ്വാനം ചെയ്തത്. തിരൂർ കൂട്ടായി സ്വദേശിയായ പതിനാറുകാരൻ അഡ്മിനായ സംഘമാണ് വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സാപ്പ് കൂട്ടായ്മ നടത്തുന്നത്. പതിനാറുകാരന്റെ മൊബൈൽ നേരത്തെ സൈബർ സെൽ പിടികൂടി പോലീസിനെ ഏൽപ്പിച്ചിരുന്നു. അതേസമയം, ഈ കുട്ടിയ അഡ്മിനാക്കി മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സൂചന. 
ജനകീയ ഹർത്താലിന് പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്ന് നേരത്തെ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. മലബാറിൽ സംഘർഷം പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
 

Latest News