Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാർട്ടി തീരുമാനം അനുസരിക്കും; പ്രത്യേക വെല്ലുവിളി ഇല്ലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം-പാർട്ടി തീരുമാനം അനുസരിക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത് കൊണ്ട് പ്രത്യേക വെല്ലുവിളി ഇല്ലെന്നും എം.വി ഗോവിന്ദൻ. ഒരു ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ സ്വീകരിക്കുന്ന നിലപാട് പ്രതിസന്ധിയില്ല. ഭരണഘടനാ ചുമതല അദ്ദേഹം നിർവഹിക്കേണ്ടി വരും. പ്രതിപക്ഷ ശബ്ദങ്ങളെ മുഴുവൻ ഇല്ലാതാക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത്. മന്ത്രിസഭയിലെ മാറ്റം പാർട്ടി ആലോചിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങൾക്ക് കൃത്യമായ അജണ്ടയുണ്ട്. അത് മാധ്യമപ്രവർത്തകരുടെ താൽപര്യമല്ലെന്നും മൂലധന ശക്തികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്കെതിരായ വിമർശനം കോടിയേരി തന്നെ ഉയർത്തിയിട്ടുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ആരാണ് വീഴ്ച വരുത്തുന്നത് എന്ന് നോക്കാം. നിലവിൽ വരുത്തിയ വീഴ്ചകളിൽ നടപടി എടുത്തിട്ടുണ്ട്. പാർട്ടി ഒരിക്കലും നിലപാടുകളിൽനിന്ന് പിറകോട്ട് പോകില്ല. കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം പാർട്ടി കൈവരിക്കും. അത് ആര് സെക്രട്ടറിയായാലും വിജയം നേടും. കൂട്ടായ പ്രവർത്തനത്തിലൂടെ മൂന്നോട്ടുപോകും. കോൺഗ്രസിനോടുള്ള സമീപനം എന്തായിരിക്കുമെന്ന ചോദ്യത്തിന് കോൺഗ്രസ് തന്നെ ഉണ്ടാകുമെന്ന് സംശയമാണ് എന്നായിരുന്നു മറുപടി. ബി.ജെ.പിക്ക് എതിരെ മുഴുവൻ മതനിരപേക്ഷ ശക്തികളെയും ഒന്നിച്ചുമുന്നോട്ടുകൊണ്ടുപോകണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 
 

Latest News