Sorry, you need to enable JavaScript to visit this website.

പിണറായി ബി. ജെ. പിയുടെ ചെരുപ്പ് നക്കുന്നെന്ന് കെ. മുരളീധരന്‍

കല്‍പ്പറ്റ- ബി. ജെ. പിയുടെ ചെരുപ്പ് നക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെ. മുരളീധരന്‍ എം. പി. സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാനാണ് പിണറായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കാല്‍ നക്കുന്നതെന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചു. കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസുകാരെ പ്രതിയാക്കുന്നത് ബി. ജെ. പി നേതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പ്രസംഗിക്കാനാണെന്നും കെ. മുരളീധരന്‍ ആരോപിച്ചു. പോലീസിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുതെന്നും കെ. കരുണാകരന്റേയും എ. കെ. ആന്റണിയുടേയും കാലത്തേത് മികച്ച പോലീസ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

പിഴച്ചവന്‍ ഭരിക്കുന്നത് കൊണ്ട് പോലീസും പിഴച്ചുപോയതെന്ന് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി.

Latest News