Sorry, you need to enable JavaScript to visit this website.

ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചിരുത്തി   പഠിപ്പിക്കണമെന്ന് ഒരു നിർബന്ധവുമില്ല- വി ശിവൻകുട്ടി

തിരുവനന്തപുരം- സ്‌കൂളുകളിൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് ഇരുത്തി പഠിപ്പിക്കണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. പാഠ്യ പദ്ധതി പരിഷ്‌ക്കരണ കരട് എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നതെന്നും മന്ത്രി തുറന്നടിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കരട് നിർദേശത്തിൽ ഉൾപ്പെടുത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.ഉച്ച ഭക്ഷണത്തിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ധനകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. അധ്യാപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽമാരുടെ സ്ഥലമാറ്റം ഉത്തരവ് അടുത്തയാഴ്ച ഇറങ്ങുമെന്നും മന്ത്രി
 

Latest News