Sorry, you need to enable JavaScript to visit this website.

ഷോപ്പിംഗിന് കൂട്ട് ഒട്ടകം; കൗതുകക്കാഴ്ച വൈറലായി (വിഡിയോ)

റിയാദ് അൽയാസ്മിൻ ഡിസ്ട്രിക്ടിൽ അനസ് ബിൻ മാലിക് സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന അൽനവാദർ വാണിജ്യ കേന്ദ്രത്തിൽ സൗദി പൗരൻ ഒട്ടകവുമായി ചുറ്റിനടക്കുന്നു. 

റിയാദ് - മൊബൈൽ ഫോൺ കടകൾ പ്രവർത്തിക്കുന്ന പ്രശസ്തമായ വാണിജ്യ കേന്ദ്രത്തിൽ ഒട്ടകത്തെയും കൂട്ടി സൗദി പൗരൻ ഷോപ്പിംഗിന് എത്തിയത് മറ്റു ഉപയോക്താക്കളെയും വാണിജ്യ കേന്ദ്രത്തിലെ ജീവനക്കാരെയും അമ്പരപ്പിച്ചു. അൽയാസ്മിൻ ഡിസ്ട്രിക്ടിൽ അനസ് ബിൻ മാലിക് സ്ട്രീറ്റിൽ ദാനൂബ് ഹൈപ്പർമാർക്കറ്റിന് എതിർവശത്ത് പ്രവർത്തിക്കുന്ന അൽനവാദർ വാണിജ്യ കേന്ദ്രത്തിലാണ് ഒട്ടകവുമായി സൗദി പൗരൻ എത്തിയത്.
രണ്ടാം നമ്പർ പ്രവേശന കവാടം വഴി ഒട്ടകത്തിന്റെ കയറും പിടിച്ച് സൗദി പൗരൻ ഒട്ടുംശങ്കിച്ചുനിൽക്കാതെ വാണിജ്യ കേന്ദ്രത്തിൽ കയറുകയായിരുന്നു. സൗദി പൗരൻ ഒട്ടകവുമായി വാണിജ്യ കേന്ദ്രം ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ട് ഏതാനും പേർ  പിന്തുടർന്നു. 
സെൻട്രലൈസ്ഡ് എയർകണ്ടീഷനിംഗ് സംവിധാനം വഴി ശീതീകരിച്ച വാണിജ്യ കേന്ദ്രത്തിൽ കയറിയ ഒട്ടകം അധികം താമസിയാതെ തൂവെള്ള തറയിൽ കാഷ്ഠിച്ചു.  സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി ഒട്ടകത്തെ വാണിജ്യ കേന്ദ്രത്തിൽ കയറ്റിയ സൗദി പൗരനെ കുറ്റപ്പെടുത്തുകയും എത്രയും വേഗം ഒട്ടകത്തെ പുറത്തേക്ക് കൊണ്ടുപോകുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒട്ടകത്തെ സ്ഥാപനത്തിനകത്തു കയറ്റിയതിൽ എന്താണിത്ര കുറ്റപ്പെടുത്താനുള്ളത് എന്ന് സെക്യൂരിറ്റി ജീവനക്കാരോട് സൗദി പൗരൻ ആരാഞ്ഞു. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശം അവഗണിച്ച് വാണിജ്യ കേന്ദ്രത്തിലൂടെ ഒട്ടകത്തെയും കൂട്ടി സൗദി പൗരൻ കറക്കം തുടർന്നു. സ്ത്രീകൾ അടക്കം നിരവധി പേർ ഈ കൗതുക ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചു. സമൂഹ മാധ്യമങ്ങളിൽ വൈറലാവകുയം ചെയ്തു. 

Latest News