കോട്ടയം-നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജിന്റെ വീട്ടില്‍ െ്രെകംബ്രാഞ്ച് പരിശോധന നടത്തിയതിനു പിന്നാലെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു ക്രൈം ബ്രാഞ്ച് പരിശോധന. സംഘത്തിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ദിലീപുമായി നല്ല സൗഹൃദമാണെന്നും സൗഹൃദ ചാറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദിലീപേട്ടന്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പല കാര്യങ്ങളും പുറത്ത് പറഞ്ഞാല്‍ അത് തന്റെ വ്യക്തിജീവിതത്തേയും മകളേയും ബാധിക്കുമെന്നാണ് ദിലീപേട്ടന്‍ പറയാറുള്ളത്.
തനിക്ക്ആ കുടുംബമായി വ്യക്തിപരമായി നല്ല ബന്ധമാണ് ഉള്ളത്. ജഗതി ശ്രീകുമാറിന്റെ ആക്‌സിഡന്റിന് മുമ്പ് തന്നെ ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. മാത്രമല്ല, ജഗതി ശ്രീകുമാറിന് ഉണ്ടായ അപകടത്തിന് ശേഷം സിനിമാ മേഖലയില്‍ നിന്ന്, ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സുഖ വിവരങ്ങള്‍ അന്വേഷിച്ചത് ദിലീപ് മാത്രമായിരുന്നു. ആശുപത്രിയില്‍, ചികിത്സാ കാര്യങ്ങള്‍ക്ക് ഞങ്ങളോടൊപ്പം നിന്നിരുന്ന ഏക വ്യക്തി ദിലീപായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു.
എനിക്ക് അനൂപുമായിട്ട് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ദിലീപ് അറസ്റ്റിലായതിന് ശേഷം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അറിയാനായി മാത്രമാണ് അനൂപിനെ വിളിച്ചിരുന്നത്- ഷോണ്‍ വിശദീകരിച്ചു.
ദിലീപിന്റെ സഹോദരനുമായി ഷോണ്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്‌ഡെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു.
നടന്‍ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ െ്രെകംബ്രാഞ്ച് പരിശോധന നടത്തിയത്. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. ഇത് അയച്ചത് ഷോണിന്റെ നമ്പറില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി വാങ്ങിയാണ് ഡിവൈ.എസ.്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.