തുറൈഫ്- സൗദി വിസിറ്റ് വിസ പുതുക്കുന്നതിനായി ജോര്‍ദാനില്‍ പോകുന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സൗദിയില്‍ ഫാമിലി വിസിറ്റിംഗ് വിസയില്‍ എത്തിയാല്‍ മൂന്ന് മാസം കഴിഞ്ഞാല്‍ പുതുക്കണം. വിസ പുതുക്കണമെങ്കില്‍ മറ്റൊരു രാജ്യത്ത് പോയി വരണം.
ജോര്‍ദാനിലെത്തിക്കാന്‍ തുറൈഫില്‍ ഏജന്റുമാരും ടാക്‌സിക്കാരുണ്ട്. ജോര്‍ദാനിലേക്ക് പോകാന്‍ 500 റിയാലാണ് ഇവര്‍ ഈടാക്കുന്നത്.
വിസ പുതുക്കാന്‍ വേണ്ടി ജോര്‍ദാനില്‍ കഴിഞ്ഞ ദിവസം ജോര്‍ദാനില്‍ പോയ അഞ്ചു കുടുംബങ്ങള്‍ക്ക് ഓഫീസില്‍ ആറ് മണിക്കൂറാണ് കാത്തിരിക്കേണ്ടി വന്നത്.
തുറൈഫില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശികളായ നാല് പേരുടെ കുടുംബങ്ങളും ഒരു ബംഗ്ലാദേശിയുടെ കുടുംബവുമാണ് തൊട്ടയല്‍ രാജ്യമായ ജോര്‍ദാനിലേക്ക് പോയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ എടുത്തത് ചെറിയ കുട്ടികള്‍ക്ക് ഏറെ പ്രയാസമായി. പെട്ടെന്ന് തിരിച്ചു വരാമെന്ന് കരുതിയ ഇവര്‍ കുടിവെള്ളവും ബിസ്‌ക്കറ്റുമല്ലാതെ ഒന്നും കരുതിയിരുന്നില്ല. ഭക്ഷണം വാങ്ങാന്‍ തൊട്ടടുത്ത് ഹോട്ടലുകള്‍ ഇല്ലന്നുമാത്രമല്ല, ഓഫീസില്‍ എപ്പോഴാണ് വിളിക്കുക എന്ന് പ്രതീക്ഷിച്ച് കാത്തിരിരിക്കേണ്ടി വന്നു. ഹദീസ ചെക്ക് പോസ്റ്റ് വഴി മയക്കുമരുന്നുകള്‍ ധാരാളമായി കടത്തുന്നുണ്ട്. അത് കൊണ്ട് കസ്റ്റംസിന്റെ വിശദമായ പരിശോധനയുമുണ്ട്.