വെള്ളരിക്കുണ്ട്- മാലോം പടയംകല്ലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. പ്രതിയുടെ വീട്ടില്‍നിന്ന് നാടന്‍ തോക്കും കണ്ടെടുത്തു. പടയംകല്ല് സ്വദേശിനിയായ ഷൈല കെ (27)ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവായ മനോഹരനാ (39)ണ് ആക്രമിച്ചത്. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു ആക്രമണം. വാക്കത്തി കൊണ്ടുള്ള ആക്രമണത്തില്‍ ഷൈലയുടെ നെറ്റിക്ക് പരിക്ക് പറ്റുകയും ഇടതു ചെവി മുറിയുകയും ചെയ്തു. കഴുത്തിനു നേരെ വാക്കത്തി വീശിയപ്പോള്‍ ഒഴിഞ്ഞു മാറിയതിനാല്‍ രക്ഷപെടുകയായിരുന്നു. പരിക്കുകളോടെ ഷൈലജയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മനോഹരനെതിരെ 308 ഐപിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ലൈസന്‍സ് ഇല്ലാത്ത നാടന്‍ നിറ തോക്ക് കൈവശം വച്ചതിനും മനോഹരനെതിരെ കേസ് എടുത്തിട്ടുണ്ട്. ഏ.എസ്.ഐ സജിജോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റജികുമാര്‍, മധു, സിവില്‍ പോലീസ് ഓഫീസര്‍ ഷിജിത്ത്, ഹോം ഗാര്‍ഡ് ഗോപിനാഥന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.