ഖത്തറില്‍ ഗൂഗിള്‍ പേ സേവനവുമായി നാഷണല്‍ ബാങ്ക്

ദോഹ-ഖത്തറില്‍ ഗൂഗിള്‍ പേ സേവനവുമായി ഖത്തര്‍ നാഷണല്‍ ബാങ്ക്. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് ഗൂഗിളുമായി സഹകരിച്ചാണ് ഏറ്റവും നൂതനമായ പേയ്‌മെന്റ് രീതി ഖത്തറിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
ലളിതവും ഉപഭോക്തൃ സൗഹൃദവുമായ പേയ്‌മെന്റ് അനുഭവം പ്രയോജനപ്പെടുത്തുന്നതിന് ആന്‍ഡ്രോയിഡ്  ഉപഭോക്താക്കള്‍ക്ക് ലഭ്യമായ സുരക്ഷിതവും സൗകര്യപ്രദവുമായ പേയ്‌മെന്റ് രീതിയാണ് ഈ സേവനം.
ക്യു.എന്‍.ബി ഉപഭോക്താക്കള്‍ ഗൂഗിള്‍ വാലറ്റ് ആപ്പ് തുറന്നോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ ചയ്‌തോ ക്യു.എന്‍.ബി കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഗൂഗിള്‍ പേ സ്വീകരിക്കുന്നിടത്തെല്ലാം ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പേയ്‌മെന്റുകള്‍ നല്‍കാം.
ഖത്തറില്‍ ഗൂഗിള്‍ പേ അവതരിപ്പിക്കുന്നതില്‍  അഭിമാനവും സന്തോഷവുമുണ്ടെന്ന് ക്യുഎന്‍ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിംഗ് ജനറല്‍ മാനേജര്‍ ആദില്‍ അല്‍ മാലിക്കി പറഞ്ഞു.

 

Latest News