അമാനുല്ല വടക്കാങ്ങര
ദോഹ- ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, ആഗസ്ത് 15-21 ആഴ്ചയില്‍ പ്രതിദിന ശരാശരി 611 ആയി കുറഞ്ഞു. ഇതില്‍ 532 കമ്മ്യൂണിറ്റി കേസുകളും 79 യാത്രക്കാര്‍ക്കിടയിലെ കേസുകളുമാണ്. മുന്‍ ആഴ്ചയില്‍ സമൂഹത്തിലെ 613 പ്രതിദിന ശരാശരി കേസുകളും യാത്രക്കാര്‍ക്കിടയിലെ 103 ശരാശരി കേസുകളും അടക്കം പ്രതിദിന ശരാശരി 716 ആയിരുന്നു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം പ്രതിദിന ശരാശരി കേസുകളുടെ എണ്ണത്തില്‍ ഈ ആഴ്ച നേരിയ കുറവ് കാണിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസമായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ മൊത്തം 681 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 4845 കോവിഡ് രോഗികളാണ് ഖത്തറിലുള്ളത്.