തിരുവനന്തപുരം- നഗരൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. വാഹനത്തില്‍ ഉണ്ടായിരുന്ന ജാഫര്‍, ഷുക്കൂര്‍ എന്നിവരെയാണ് നഗരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മദ്യപിച്ചിരുന്നതായിയാണ് പ്രാഥമിക വിവരം.നഗരൂര്‍ സ്വദേശി സുനില്‍കുമാര്‍ (45) മകന് ശ്രീദേവ് (5) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മൂത്തമകന് ശ്രീഹരി (15 )യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ്റിങ്ങല്‍ കിളിമാനൂര്‍ റോഡില്‍ നഗരൂര്‍ കല്ലിംഗലിലായിരുന്നു അപകടമുണ്ടായ