കുമാരനെല്ലൂര്‍, കോട്ടയം- പഠനം മികച്ചതാക്കാന്‍ പൂജ നടത്താനെത്തിയ പൂജാരിയായ 52 കാരനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത 22 കാരിയെ ഇനി മകള്‍ എന്ന നിലയില്‍ അംഗീകരിക്കില്ലെന്ന് മാതാപിതാക്കള്‍ . കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും , ഗാന്ധിനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരിയെ വീട്ടില്‍ നിന്ന് കാണാതായത്. കിടങ്ങൂര്‍ സ്വദേശിയും വാരിശ്ശേരി കുടയംപടി റോഡ് വക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52കാരനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്.
പഌ്ടു പഠനത്തിന് ശേഷം കഴിഞ്ഞ നാലു വര്‍ഷമായി പെണ്‍കുട്ടി മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന്
പോകുകയായിരുന്നു. നാലു വര്‍ഷമായിട്ടും പഠനം പൂര്‍ത്തികരിക്കുവാന്‍ കഴിയാതെ വരികയും കൂടെ പഠിച്ചവര്‍ പലരും മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് പൂര്‍ത്തീകരിച്ച് എംബിബിഎസിന് ചേരുകയും ചെയ്തിട്ടും തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ മാതാപിതാക്കള്‍ ദു:ഖിതരായിരുന്നു. തുടര്‍ന്ന് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും ഇവരുടെ വീട്ടില്‍ പൂജാരിയെ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായി.
ബ്രഹ്മചാരിയായി കഴിയുകയായിരുന്നു ഈ 52 കാരനായ പൂജാരി. ക്ഷേത്രചടങ്ങുകള്‍ക്ക് ശേഷം പൂജാരിയെ മാതാവ് മകളുടെ വിദ്യാഭ്യാസത്തില്‍ മികവുണ്ടാകാന്‍ പ്രത്യേക പൂജകള്‍ക്കായി വീട്ടില്‍ വരുത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ 9ന് ക്ഷേത്രത്തില്‍ പോകുകയാണെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ ഏറെ വൈകിയിട്ടും കാണാതിരുന്നതോടെ രക്ഷിതാക്കള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ എറണാകുളം ജില്ലയില്‍ പൂജാരിയും പെണ്‍കുട്ടിയും ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ഇവരോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇരുവരും സ്‌റ്റേഷനില്‍ ഹാജരായി.
രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ വിവരം ഇരുവരും വ്യക്തമാക്കിയത്. തുടര്‍ന്ന് മകളെ ഇനി തങ്ങള്‍ക്ക് വേണ്ടായെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് മടങ്ങുകയായിരുന്നു.