Sorry, you need to enable JavaScript to visit this website.

നിയമനത്തില്‍ ഏറ്റവും യോഗ്യത പ്രിയ വര്‍ഗ്ഗീസിനെന്ന് വിവരാവകാശ രേഖ

കണ്ണൂര്‍- കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ വിവരാവകാശ രേഖ റിപ്പോര്‍ട്ടര്‍ ടി. വി പുറത്തുവിട്ടു. യോഗ്യതയില്‍ പ്രിയ വര്‍ഗീസ് ഏറെ മുമ്പിലാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.

നിയമനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച ജോസഫ് സ്‌കറിയയ്ക്ക് അടിസ്ഥാന യോഗ്യതയായ നെറ്റ് ഇല്ലെന്നാണ് രേഖയില്‍ പറയുന്നത്. അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ ബിരുദത്തിന് 70 ശതമാനം മാര്‍ക്ക് പ്രിയയ്ക്ക് മാത്രമാണുള്ളത്. യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍ പ്രിയ വര്‍ഗീസിനേക്കാള്‍ മികച്ച റെക്കോഡ് ജോസഫ് സ്‌ക്കറിയയ്ക്കുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അത് തെറ്റാണെന്നാണ് രേഖകള്‍ പറയുന്നത്. 

ബിരുദാനന്തര ബിരുദത്തില്‍ പ്രിയ വര്‍ഗ്ഗീസിനും ഗണേഷും മാത്രമാണ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളത്. അഭിമുഖത്തില്‍ പങ്കെടുത്തവരില്‍ ജോസഫ് സ്‌കറിയയ്ക്ക് നെറ്റ് യോഗ്യതയില്ല. ബിരുദത്തില്‍ ജോസഫ് സ്‌കറിയുടെ മാര്‍ക്ക് 52 ശതമാനവും ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനവുമാണെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

ഉദ്യേഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകിരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം ഇവ സംബന്ധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന്‍ കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്.

Latest News