Sorry, you need to enable JavaScript to visit this website.

ഉത്തര്‍പ്രദേശില്‍ ഭൂചലനം, റിക്ടര്‍  സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഭൂചലനം. ലഖിംപൂരിന് സമീപമുള്ള ബാറായ്ച്ച് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്‌നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെ 1.12നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാഷനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 82 കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ തോതിലെങ്കിലും ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഭൂചലനത്തിന്റെ പ്രകമ്പനം ദല്‍ഹിയിലും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 12.55ഓടെ  ഉത്തരാഖണ്ഡിലെ പിതോരാഗഡ് മേഖലയിലും 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
 

Latest News