Sorry, you need to enable JavaScript to visit this website.

പണം കിട്ടിയില്ല, ആറ് ചാക്ക് പലഹാരങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

മലപ്പുറം- ബേക്കറിയില്‍ കയറിയ കള്ളന്‍ പണം കിട്ടാത്തതിനെ തുടര്‍ന്ന് 35,000 രൂപ വിലവരുന്ന പലഹാരങ്ങളുമായി കടന്നു. കടയുടെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി മോഷണം നടത്തിയ പ്രതിയെ പേലീസ് പിടികൂടി. ജ്യോതി നഗര്‍ കോളനി കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലമിനെയാണ് (24) അറസ്റ്റ് ചെയ്തത്.
താനാളൂര്‍ പകരയില്‍ അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്ലം ബേക്കറിയിലാണ് മോഷണം നടന്നത്. സിസിടിവികള്‍ പരിശോധിച്ചതില്‍ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തുകയായിരുന്നു. 200ഓളം ഓട്ടോകള്‍ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

ഹല്‍വ, ബിസ്‌കറ്റ്, ഈന്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റുമൊക്കെയായി മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങള്‍ ആറ് ചാക്കുകളിലാക്കിയാണ് ഓട്ടോയില്‍ കയറ്റി കൊണ്ടുപോയത്. മിക്കതും അസ്ലമിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

 

Latest News