ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട വാദി ബേശിൽ പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴക്കു പിന്നാലെയാണ് വാദി ബേശിൽ പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പ്രദേശവാസികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. വിവിധ പ്രവിശ്യകളിൽ അനുഭവപ്പെടുന്ന ഉയർന്ന താപനിലയും ശക്തമായ മഴയും കാരണം വിഷസർപ്പങ്ങളും ഉരഗങ്ങളും പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.