Sorry, you need to enable JavaScript to visit this website.

സൗദിയിൽ അടുത്ത വർഷം വാറ്റ് കുറക്കുമെന്ന് പ്രതീക്ഷ

റിയാദ് - സൗദിയിൽ അടുത്ത വർഷം മധ്യത്തോടെ മൂല്യവർധിത നികുതി 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധൻ സുൽത്താൻ അൽഖാലിദി പറഞ്ഞു. മൊത്തം ആഭ്യന്തരോൽപാദനം ഉയർന്നാൽ മാത്രമേ മൂല്യവർധിത നികുതി കുറക്കുകയുള്ളൂ എന്നാണ് കരുതുന്നത്. മൊത്തം ആഭ്യന്തരോൽപാദനം കയറ്റുമതിയെയും ഇറക്കുമതിയെയും ആശ്രയിച്ചിരിക്കുന്നു. സൗദിയിൽ ഇറക്കുമതി തുടർച്ചയായി വർധിച്ചുവരികയാണെന്നും സുൽത്താൻ അൽഖാലിദി പറഞ്ഞു. 
കരുതൽ ധനശേഖരത്തിലെ കുറവ് നികത്തിയ ശേഷം മൂല്യവർധിത നികുതി കുറക്കുന്ന കാര്യം പഠിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2020 ജൂലൈ ഒന്നു മുതൽ 15 ശതമാനമായി ഉയർത്തിയ മൂല്യവർധിത നികുതി കുറക്കുന്ന കാര്യം കരുതൽ ധനശേഖരത്തിലെ കുറവ് നികത്തിയ ശേഷം പഠിക്കും. നിലവിൽ കരുതൽ ധനശേഖരത്തിലെ കുറവ് നികത്താനാണ് ശ്രമിച്ചുവരുന്നതെന്നും ധനമന്ത്രി പറഞ്ഞു.
 

Latest News