Sorry, you need to enable JavaScript to visit this website.

കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി-മധ്യപ്രദേശിൽ ജബൽപൂരിൽനിന്ന് പച്മാർഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികൻ മരിച്ചതായി സ്ഥിരീകരിച്ചു. റണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റൻ നിർമൽ ശിവരാജനാണ് മരിച്ചത്. പ്രളയത്തിൽപ്പെട്ടാണ് മരിച്ചത്. മൃതദേഹം കണ്ടെത്തി. കാർ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 15നു രാത്രിയിൽ പച്മാർഹിയിലുള്ള ആർമി എഡ്യൂക്കേഷൻ കോർപ്‌സ് സെന്ററിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിർമലിന്റെ കാർ ഇന്നു രാവിലെ കണ്ടെത്തിയിരുന്നു. കാർ പൂർണമായും തകർന്നിരുന്നു. 
തിങ്കളാഴ്ച വൈകിട്ട് എട്ടുമണിയോടെ നാട്ടിലുള്ള അമ്മയെയും 8.30ന് ഭാര്യയെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. മഴ കാരണം റോഡിൽ കടുത്ത ഗതാഗത തടസമുള്ള കാര്യം പറഞ്ഞിരുന്നു. രാത്രി ഒൻപത് മണിക്ക് ശേഷം നിർമലിനെ പറ്റി വിവരം ഇല്ലായിരുന്നു.
 

Latest News