തിരുവനന്തപുരം-കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് സ്റ്റേ ചെയ്ത ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്രയും കാലത്തിനിടെ ഗവര്‍ണര്‍ ഇപ്പോഴാണ് ശരിയായ കാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ബന്ധുക്കളായതിന്റെ പേരില്‍ അര്‍ഹതയില്ലാത്ത ആളുകള്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ബന്ധുനിയമനങ്ങളെക്കുറിച്ച് മുഅന്വേഷണം നടത്തി റദ്ദാക്കാന്‍ ഗവര്‍ണര്‍ മുന്‍കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
യുജിസി നിബന്ധന അനുസരിച്ച് ഒരാള്‍ക്ക് കിട്ടിയ സ്‌കോര്‍ 651. യുജിസി നിബന്ധന അനുസരിച്ചുള്ള അധ്യാപനപരിചയം ഇല്ലാത്തയാള്‍ക്ക് കിട്ടിയ സ്‌കോര്‍ 156. പക്ഷെ ഇന്റര്‍വ്യൂവില്‍ 156 സ്‌കോറുള്ളയാള്‍ക്ക് 32 മാര്‍ക്ക് കൊടുത്തു. മറ്റേയാള്‍ക്ക് 30 മാര്‍ക്കും നല്‍കി. പരസ്യമായിട്ടാണ് ഒരാളുടെ അവസരം നിഷേധിച്ചത്.
ഇതിലാണോ നീതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോകുമെന്ന് പറയുന്നത്. ഇത് അനീതിയെ പുനസ്ഥാപിക്കാന്‍ വേണ്ടി പോകുന്നതാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷവും നിയമപരമായ വഴികള്‍ തേടും. ഇനിയും കേരളത്തില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അധ്യാപക നിയമനം കൂടി പി.എസ്.സിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും മന്ത്രി കത്തെഴുതിയും തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. പിന്നീട് ഇത് ഗവര്‍ണര്‍ ശരിവെച്ചു. അധ്യാപകനിയമനത്തില്‍ നടന്നത് അനീതിയാണെന്നും അതിനെ രാഷ്ട്രീയം പറഞ്ഞ് വഴിതിരിച്ചുവിടാന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.