ജോർദാൻ-ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ യുവതി മരിച്ചു. ഭർത്താവ് തീ കൊളുത്തിയതിനെ തുടർന്നാണ് ഗർഭിണിയായ യുവതി മരിച്ചത്. വടക്കൻ ലെബനനിലെ അൽ-സലാം ഹോസ്പിറ്റലിൽ കഴിഞ്ഞ 11 ദിവസമായി ചികിത്സയിലായിരുന്ന ഹന മുഹമ്മദ് ഖോഡോർ (21) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറു മുതലാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. ഗർഭസ്ഥ ശിശു ഗർഭപാത്രത്തിൽ വെച്ചുതന്നെ മരിച്ചുവെന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നെന്നും ഡോക്ടർ പറഞ്ഞു. കുഞ്ഞിനെ ഗർഭച്ഛിദ്രം ചെയ്യാൻ വിസമ്മതിച്ചപ്പോൾ അയാൾ അവളെ വീട്ടിലേക്ക് കൊണ്ടുപോയി ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. കൃത്യം നിർവഹിച്ച ശേഷം ഇയാൾ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി.