Sorry, you need to enable JavaScript to visit this website.

പ്രിയ വർഗീസിന്റെ നിയമനം രണ്ടു ദിവസത്തിനകമെന്ന് വി.സി

കണ്ണൂർ-കണ്ണൂർ സർവ്വകലാശാല മലയാളം വിഭാഗത്തിൽ അസോ.പ്രൊഫസറായി ഡോ. പ്രിയ വർഗീസിനെ രണ്ട് ദിവസത്തിനകം നിയമിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വൈസ് ചാൻസലർ. 
പ്രിയ വർഗീസിന്റെ നിയമനവുമായി മുന്നോട്ടു പോകും. ഇതിൽ  അപാകതകൾ ഒന്നുമില്ല. ചട്ടങ്ങൾ മുഴുവൻ പാലിച്ചാണ് നിയമനം. നിയമന ഉടൻ ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകും.സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ് . ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ സേവ് യൂനിവേഴ്‌സിറ്റിയും മറ്റ് അപേക്ഷകരും രംഗത്തുവന്നത് വിവാദമായിരുന്നു. ഇവരുടെ പരാതിയിൽ ചാൻസലർ കൂടിയായ ഗവർണർ, കണ്ണൂർ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മാത്രമല്ല, കണ്ണൂർ സർവ്വകലാശാലയിൽ  പല ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് ഗവർണർ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കാദമിക് പരിചയത്തിന്റെയും പ്രബന്ധങ്ങളുടെയും പിൻബലത്തിൽ വലിയ സ്‌കോർ നേടിയ ആളെ പിൻതള്ളി, ലിസ്റ്റിൽ ഏറ്റവും കുറഞ്ഞ സ്‌കോർ നേടിയ പ്രിയ വർഗ്ഗീസ്, അഭിമുഖത്തിൽ ലഭിച്ച 30 മാർക്കിന്റെ പിൻബലത്തിൽ ഒന്നാമത് എത്തിയെന്നായിരുന്നു പരാതി.
 

Latest News