ദുബായ് - ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം സമൂഹമാധ്യമ പേജില്‍ ഒരാഴ്ച മുന്‍പു പങ്കുവച്ച ചിത്രം വൈറലായി. ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ അദ്ദേഹം, സുഹൃത്തുക്കള്‍ക്കൊപ്പം ലണ്ടനിലെ ട്യൂബില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം യു.കെയില്‍ അവധി ആഘോഷിക്കാന്‍ പോയത്.
ലണ്ടനിലെ തിരക്കേറിയ ട്രെയിനില്‍ കൂട്ടുകാരനൊപ്പം നില്‍ക്കുന്ന െൈശഖ് ഹംദാന്റെ ചിത്രങ്ങളാണ് വൈറലായത്. ദുബായ് കിരീടാവകാശിക്കൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ ബദര്‍ അതീജാണ് ഉള്ളത്. 'ഇനിയും കുറേ ഞങ്ങള്‍ക്ക് പോകാനുണ്ട് പക്ഷേ, ബദറിന് ഇപ്പോഴേ ബോറടിച്ചു'വെന്നാണ് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.
യാത്രക്കിടയിലെ രസകരമായ കാര്യങ്ങള്‍ അദ്ദേഹം തന്നെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ട്വിറ്ററിലും പങ്കുവയ്ക്കാറുണ്ട്. നിലവില്‍ 14.5 ദശലക്ഷം പേരാണ് ശൈഖ് ഹംദാനെ പിന്തുടരുന്നത്. ഏറ്റവും ഒടുവില്‍ റോഡില്‍ കിടന്ന കോണ്‍ക്രീറ്റ് കട്ടകള്‍ എടുത്തു മാറ്റിയ ഡെലിവറി ബോയിയെ അന്വേഷിച്ചതും അദ്ദേഹത്തെ വിളിച്ചതും തിരികെ ദുബായില്‍ എത്തിയ ശേഷം നേരില്‍ കണ്ടതും വാര്‍ത്തയായിരുന്നു.