ദുബായ് - യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രവാസികള്‍ 75-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. വിവിധ സ്ഥാനപതി കാര്യാലയങ്ങളില്‍ സ്ഥാനപതിമാരും കോണ്‍സല്‍ ജനറലുമാരും ആഘോഷത്തിനു നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരും സ്വദേശികളും മറ്റു രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികളും സംബന്ധിച്ചു.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍ പുരിയും ദേശീയ പതാകയുയര്‍ത്തി. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.