കോഴിക്കോട്- ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോഴിക്കോട് കക്കോടി സായൂജ്യം വീട്ടില്‍ സുഗുണന്‍ (72) ആണ് അറസ്റ്റിലായത്. കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ബാങ്ക് റോഡിന് സമീപമാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. സുഗുണനൊപ്പം അനാശാസ്യകേന്ദ്രത്തിലെ ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന്‍ (47) എന്നയാളും മധുര സ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.