Sorry, you need to enable JavaScript to visit this website.

നീരജ് മാധവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്- നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍നിന്നും നീരജ് മാധവ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമെന്റ്‌സ് ഡയറക്ടര്‍ എ കെ ഫൈസല്‍ സംബന്ധിച്ചു.
നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ചിട്ടുളള നീരജ് മാധവ് അറിയപ്പെടുന്ന നര്‍ത്തകനും റാപ്പറും കൂടിയാണ്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Latest News