Sorry, you need to enable JavaScript to visit this website.

ജലീല്‍ കോമ്രേഡിനെ കണ്ട കശ്മീരി വനിത, ആവേശത്തോടെ ജലീലും

മലപ്പുറം- കശ്മീര്‍ യാത്രക്കിടെ ആപ്പിള്‍ തോട്ടത്തില്‍ കണ്ട കശ്മീരി വനിതയെ കുറിച്ച് ആവേശത്തോടെ ഫേസ് ബുക്ക് കുറിപ്പില്‍.
കേരളത്തില്‍നിന്നാണെന്നും സി.പി.എമ്മുകാരാണെന്നും പറഞ്ഞപ്പോള്‍ ഷക്കീല് ഭട്ടിന്റെ മുഖത്ത് തെളിഞ്ഞ സന്തോഷത്തെ കുറിച്ചാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.  


ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്

യാത്രക്കിടെ ഒരാപ്പിള്‍ തോട്ടത്തിലും കയറി. രണ്ട് മണിക്കൂര്‍ മുമ്പ് പറിച്ചെടുത്ത ജീവന്‍ തുടിക്കുന്ന ആപ്പിള്‍ കഴിച്ചു. മിനിവാനില്‍ കയറുന്നതിന് തൊട്ടു മുമ്പ് രണ്ടരയേക്കര്‍ ആപ്പിള്‍ തോട്ടം പരിപാലിക്കുന്ന ഊര്‍ജ്ജസ്വലയായ സഹോദരി എവിടെ നിന്നാണെന്ന് ചോദിച്ചു. കേരളത്തില്‍ നിന്നാണെന്ന് ഞാന്‍ മറുപടി നല്‍കി. ഷക്കീലാ ഭട്ടിന് ആവേശം വര്‍ധിച്ചു.

തിരുവനന്തപുരത്ത് ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നിട്ടുണ്ടെന്ന് അവര്‍ മൊഴിഞ്ഞു. 'ട്രേഡ് യൂണിയന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടോ?' ഞാന്‍ തിരക്കി. നിറഞ്ഞ ചിരിയോടെ 'സി.പി.ഐ (എം)' എന്ന് ബട്ട് മറുപടി പറഞ്ഞു.

ഞങ്ങളും സി.പി.ഐ (എം) കാരാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനല്‍പ്പമാണ്. ചെയര്‍മാന്‍ എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തില്‍ പങ്ക് ചേര്‍ന്നു. മുഹമ്മദ് തരിഗാമി എം.എല്‍.എയെ അടുത്ത പരിചയമാണെന്നും അവര്‍ പറഞ്ഞു. 'കോംറേഡ്' എന്നു വിളിച്ച് ആഹ്‌ളാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്‌ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.

 

Latest News