ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്. രണ്ടു മാസം മുമ്പാണ് കോൺഗ്രസ് അധ്യക്ഷക്ക് ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്. ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജയ്‌റാം രമേശാണ് സോണിയയുടെ അസുഖവിവരം അറിയിച്ചത്. സോണിയ ഐസലേഷനിൽ തുടരുമെന്നും ജയറാം രമേശ് പറഞ്ഞു. സോണിയയുടെ മകളും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിക്കും കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.