കുറ്റിപ്പുറം- ആസാദ് കശ്മീരില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് 'ആസാദ് കാശ്മീര്‍'എന്നെഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.കശ്മീര്‍ യാത്രയെക്കുറിച്ചുള്ള എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരമാര്‍ശങ്ങളാണ് വിവാദമായത്. 'പാക്കധീന കശ്മീരെ'ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ കെ ടി ജലീല്‍ ആസാദ് കശ്മീരെന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പൊതുവെ പാക്കിസ്ഥാനും അനൂകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീര്‍ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്റെ മറ്റൊരു പരാമര്‍ശം. എന്നാല്‍ 'പഷ്തൂണു'കളെ ഉപയോഗിച്ച് കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാക്കിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു. കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തൈയും നിലപാട്. ജലീലിന്റെ പോസ്റ്റില്‍ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ദര്‍ പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും ജലീലിന്റെ കുറിപ്പിലുണ്ട്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. ബിജെപി നേതാക്കളടക്കമുള്ളവര്‍ ജലീലിന്റെ പോസ്റ്റിന് കീഴെ കടുത്ത പ്രതിഷേധവുമായി എത്തിയിരുന്നു.
![]() |
കശ്മീര്‍: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില വസ്തുതകള്‍ |