Sorry, you need to enable JavaScript to visit this website.

സിനിമാ സീരിയല്‍ നടി അടക്കം രണ്ടുപേര്‍  കാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി- കാര്‍ അപകടത്തില്‍ സിനിമസീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമസീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെച്ചായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി  50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു.എയര്‍ ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍നിന്ന് ഏറെ ബുദ്ധിമുട്ടി റോഡിലെത്തി. മലക്കപ്പാറയിലേക്ക് പോയ ടൂറിസ്റ്റുകളുടെ വാഹനത്തില്‍ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.

Latest News