ആലപ്പുഴ-ചേർത്തല അർത്തുങ്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനു സമീപം ആയിരംതയ്യിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് 12ാം വാർഡ് തൈക്കൽ കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകനായ വൈശാഖ് (16) ന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം 6.15 ഓടെ അപകടസ്ഥലത്ത് നിന്നും അൽപ്പം അകലെ മൃതദേഹം പൊങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി (16) യെ കണ്ടെത്താനായിട്ടില്ല. വൈശാഖിന്റെ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തീരത്തെത്തിയ ആറു വിദ്യാർഥികളിൽ മൂന്നുപേരാണ് തിരിയിൽപെട്ടത് .
ഇവരിൽ മുങ്ങിതാണ ഒരാളെ മത്സ്യതൊഴിലാളികൾ കയർ എറിഞ്ഞു നൽകിയാണ് രക്ഷപെടുത്തിയത്. അഗ്‌നിശമന സേനയും, തീരദേശ പോലീസും, പോലീസ് സേനയും സജ്ജമായി തിരച്ചിൽ വെള്ളിയാഴ്ചയും നടത്തിരുന്നു. വൈശാഖിന്റെ സഹോദരി അശ്വനി.