ജിദ്ദ- ജിദ്ദ- മനുഷ്യ ബോംബ് പൊട്ടിത്തെറിച്ച് മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു വിദേശിക്കും പരിക്ക്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ട അബ്ദുല്ല ബിൻ സായിദ് അബ്ദുറഹ്മാൻ അൽബ ക്രി അൽ ശഹ്റിയാണ് പോലീസ് വീട് വളഞ്ഞപ്പോൾ പൊട്ടിത്തെറിച്ചത്. ബുധനാഴ്ച വൈകീട്ട് ഹയ്യുസാമി റിലാണ് സംഭവം. പരിക്കേറ്റ വിദേശി പാകിസ്താൻ പൗരനാണ്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒമ്പത് പിടികിട്ടാപുള്ളികളിൽ നാലാമത്തെ വ്യക്തിയാണ് ഇദ്ദേഹം.