കോഴിക്കോട്- റോഡിൽ കുഴിയുണ്ട് എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ പറ്റാത്തവരാണ് ന്നാ താൻ പോയി കേസ് കൊട് എന്ന സിനിമയുടെ പരസ്യത്തിനെതിരെ പ്രതികരിക്കുന്നതെന്ന് നടൻ ജോയ് മാത്യു. മനുഷ്യർ കുഴിയിൽ വീണു മരിക്കുന്നുണ്ടെന്നും കോടതി സഹികെട്ട് ഇടപെടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. ഇതിനെതിരെ മോങ്ങുന്ന അസഹിഷ്ണുതയുടെ ആൾരൂപങ്ങൾക്ക് നമോവാകമെന്നും എന്നിട്ടും മതിയാകുന്നില്ലെങ്കിൽ താൻ പോയി കേസ് കൊട് എന്നും ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റെ വാക്കുകൾ:
വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
"ന്നാ താൻ കേസ് കൊട് "
---------------------------------
NB:തിരുത്ത് "വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് "എന്നാണ് വായിക്കേണ്ടത്