റിയാദ്- സൗദിയിലേക്കുള്ള തൊഴില്‍ വിസയടിക്കുന്നതിന് മുംബൈ കോണ്‍സുലേറ്റിലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ദല്‍ഹിയിലെ സൗദി എംബസി വഴിയുള്ള വിസ സ്റ്റാമ്പിംഗിന് നേരത്തെ തന്നെ പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു.
ഓഗസ്റ്റ് 22 തിങ്കളാഴ്ച മുതല്‍ നിബന്ധന പ്രാബല്യത്തിലാകുമെന്ന് സൗദി കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്റുമാരേയും ട്രാവല്‍ ഏജന്‍സികളേയും അറിയിച്ചു.
മുഴുവന്‍ തൊഴില്‍ വിസകള്‍ക്കും പുതിയ നിബന്ധന ബാധകമായിരിക്കും.