ദുബായ്- യു.എ.ഇയില്‍ നിര്‍മാണം പൂര്‍ത്തായയ ഹിന്ദു ക്ഷേത്രം ഓക്ടബോറില്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കും. ജബല്‍ അലിയിലാണ് അറേബ്യന്‍ മാതൃകയിലുള്ള ക്ഷേത്രം. ഒക്ടോബര്‍ അഞ്ചിന് ദസറ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തുറക്കാനാണ് തീരുമാനമെന്ന് സിന്ധു ഗുര ദര്‍ബാര്‍ ക്ഷേത്രത്തന്റെ ട്രസ്റ്റി രാജു ഷ്‌റോഫ് പറഞ്ഞു.
രണ്ടു ഘട്ടങ്ങളായാണ് ക്ഷേത്രം തുറന്നു കൊടുക്കുന്നത്. ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ആരാധന അനുവദിക്കും. രണ്ടാംഘട്ടത്തില്‍ അടുത്ത വര്‍ഷം ജനുവരി 14 ന് മഹാസംക്രാന്തി ദിനത്തില്‍ വിജ്ഞാന മുറിയും കമ്യൂണിറ്റി റൂമും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. തുടര്‍ന്ന് വിവാഹങ്ങളും മറ്റു സ്വകാര്യ ചടങ്ങുകളും നടത്താം. കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ബുക്കിംഗ് സംവിധാനം ക്ഷേത്ര അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങും. രാവിലെ ആറുമുതല്‍ വൈകിട്ട് ഒമ്പതു വരെയായിരിക്കും ക്ഷേത്ര സമയം.
ജബല്‍ അലിയില്‍ ഗുരുനാനാക് ദര്‍ബാറിനു സമീപത്തായി 2020 ഫെബ്രുവരിയിലാണ് 70,000 ചുതരശ്ര അടി വിസ്തീര്‍ണമുള്ള ക്ഷേത്രത്തിനു തറക്കല്ലിട്ടത്. യു.എ.ഇയിലെ ഏറ്റവും പഴയ ഹിന്ദു ക്ഷേത്രമായ സൂഖ് ബനിയാസിലെ സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ തുടര്‍ച്ചയായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുക.