ഷാര്‍ജ- കൂടോത്രം നടത്തുന്നത് കയ്യോടെ പിടികൂടിയ വീട്ടുടമ നല്‍കിയ പരാതിയില്‍ ഷാര്‍ജയില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ മൂന്ന് വേലക്കാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇമാറാത്തിയായ ഗൃഹനാഥയാണ് ഇവര്‍ ആഭിചാര ക്രിയകള്‍ നടത്തുന്നത് കണ്ടത്. ഭയന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു ഇവര്‍. കൂടോത്രം നടത്താന്‍ ഉപയോഗിച്ച വസ്തുക്കളും 3.20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണവും മദ്യവും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവരില്‍ രണ്ടു പേര്‍ ഫിലിപ്പൈന്‍സ് സ്വദേശികളാണ്. ഇവരെ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. തങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നും സ്വര്‍ണം മോഷ്ടിച്ചതല്ലെന്നും പിടിയിലായവര്‍ കോടതിയില്‍ പറഞ്ഞു.
കൂടോത്ര വസ്തുക്കള്‍ ഇവരില്‍ കണ്ടതോടെ തന്റേയും കുടുംബത്തിന്റേയും സുരക്ഷ ഭയന്നാണ് പോലീസിനെ വിവരമറിയിച്ചതെന്ന് പരാതിക്കാരിയായ ഗൃഹനാഥ കോടതിയില്‍ പറഞ്ഞു.