റിയാദ്- യെമൻ അതിർത്തിക്കുള്ളിൽ സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന വീഡിയോ സൗദി പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു. ഹൂത്തികളുടെ ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലുകളെ കൃത്രിമോപഗ്രഹങ്ങൾ വഴി കണ്ടെത്തുന്ന ഉടൻ പാട്രിയേറ്റ് മിസൈലുകൾ ദൗത്യനിർവഹണത്തിനായി കുതിച്ചുയരും. ശത്രുവിന്റെ മിസൈലുകൾ ലോഞ്ചറുകളിൽനിന്ന് കുതിച്ച് ഉയരുമ്പോൾ തന്നെ പാട്രിയേറ്റ് മിസൈലുകൾ അവയെ തകർത്തുതരിപ്പണമാക്കുന്നതിന് പുറപ്പെടുന്നത് വീഡിയോ ക്ലിപ്പിംഗിൽ കൃത്യമായി കാണാം. കമാന്റ് ആന്റ് കൺട്രോൾ സെന്ററിൽ 24 മണിക്കൂറും ശത്രുവിന്റെ നീക്കം നിരീക്ഷിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഹൂത്തി ബാലിസ്റ്റിക് മിസൈലുകളെ പാട്രിയറ്റ് മിസൈലുകൾ വഴി പ്രതിരോധിക്കുന്നത് വിശദമാക്കുന്നതിന് സൗദി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വീഡിയോ.