ആലപ്പുഴ- ചേപ്പാട് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്‍പില്‍ കൊണ്ടിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിനു സമീപത്ത് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് ചേപ്പാട് കാഞ്ഞൂര്‍ ചൂരക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്ത് കൊണ്ടിട്ടത്. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസില്‍ കണ്ടെത്തി. വിമുക്ത ഭടന്‍ ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബു (64) ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണ് ചന്ദ്രബാബുവെന്ന് പോലീസ് പറഞ്ഞു. കരിയിലക്കുളങ്ങര പൊലീസും ഹരിപ്പാട് പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.