റിയാദ് - ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ചർച്ച നടത്തി. അൽയെമാമ കൊട്ടാരത്തിലാണ് യു.എൻ സെക്രട്ടറി ജനറലിനെ രാജാവ് സ്വീകരിച്ചത്. ലോകത്ത് ജീവകാരുണ്യ മേഖലയിൽ സൗദി അറേബ്യ നൽകുന്ന സംഭാവനകൾക്കും യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് നൽകുന്ന വലിയ പിന്തുണക്കും സൽമാൻ രാജാവിന് ഗുട്ടെറസ് നന്ദി പറഞ്ഞു. ലോക സുരക്ഷയും ഭദ്രതയും ലക്ഷ്യമിട്ട് യു.എൻ വഹിക്കുന്ന പങ്ക് കൂടിക്കാഴ്ചയിൽ ഇരുവരും വിശകലനം ചെയ്തു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ, യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിമി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.