Sorry, you need to enable JavaScript to visit this website.

ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി കണ്ടു,  അനുനയിപ്പിക്കല്‍ ശ്രമവുമായി  സര്‍ക്കാര്‍

തിരുവനന്തപുരം-ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി നേരില്‍ കണ്ടു. ഓര്‍ഡിനേന്‍സുകളില്‍ ഒപ്പിടണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇതുവരെ ഗവര്‍ണര്‍ തയ്യാറായിട്ടില്ല. വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കവരാനുള്ള സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിച്ചുവെന്നാണ് വിവരം.
കാലാവധി പൂര്‍ത്തിയാകുന്ന 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഓപ്പിടാനുള്ളത്. ഈ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലാണ്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്താനും സാധ്യതയുണ്ട്.
 

Latest News