തിരുവനന്തപുരം- വിമാനത്തിലെ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് ഏര്‍പ്പെടുത്തി യാത്രാ വിലക്ക് ഇന്ന് അവസാനിക്കും. എന്നാല്‍ ഇപി കടുത്ത പ്രതിഷേധത്തിലാണ്. ഇന്‍ഡിഗോയില്‍ ഇനി യാത്ര ചെയ്യില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുകയാണ്. അതേസമയം ഈ തീരുമാനം അദ്ദേഹത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ചാല്‍ ഇപിക്ക് കണ്ണൂരില്‍ നിന്ന് സംസ്ഥാനത്തിനുള്ളില്‍ വിമാന യാത്ര ചെയ്യാന്‍ എയര്‍ഇന്ത്യയില്‍ കയറി തൊട്ടടുത്തുള്ള കോഴിക്കോട് വരെ മാത്രമേ എത്താനാകൂ. ഇത് തിരക്കേറിയ രാഷ്ട്രീയക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.