തൊടുപുഴ- ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി ഡാം തുറന്നു. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി 50 ക്യുമെക്‌സ് (50,000 ലീറ്റര്‍) ജലമാണ് ഒഴുക്കിവിടുകയാണ്. കൃത്യമായ മൂന്ന് സൈറനുകങ്ങള്‍ മുഴുക്കിയ ശേഷമാണ് ഷട്ടര്‍ തുടര്‍ന്ന് തുറന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെയാണ് ഡാം തുറക്കാന്‍ അനുമതിയായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.ഇടുക്കി ഡാമില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് രാത്രി 8ന് 2383.30 അടിയിലെത്തി. ഇടുക്കി ഡാം തുറക്കുന്നതിന്റെ ഭാഗമായി എറണാകുളത്ത് മുന്‍കരുതലുകള്‍ ഏര്‍പെടുത്തി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഇടമലയാര്‍ ഡാം തുറക്കേണ്ടി വന്നാലും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.