ഫുജൈറ- അപ്രതീക്ഷിത പ്രളയം നിരവധി പ്രവാസികളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി. ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായെങ്കിലും ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിനു താമസക്കാര്‍ക്ക് പാസ്‌പോര്‍ട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. പുതിയ രേഖകള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും അവധിക്കു നാട്ടില്‍ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.
ലൈസന്‍സ്, ഓഫിസ് രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. ഫുജൈറ കെ.എം.സി.സിയുടെയും ഇതര സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഭക്ഷണവും മറ്റു സഹായവും ലഭ്യമാക്കാന്‍ ആദ്യദിവസം മുതല്‍ സജീവമാണ്. ഫസീല്‍ മേഖലയിലെ വില്ലകളില്‍ താമസിച്ചിരുന്ന പലരും ഇപ്പോഴും ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്.
![]() |
ആണ്‍കുഞ്ഞില്ലാത്തതിന് എല്ലാ ദിവസവും മര്‍ദനം; ആത്മഹത്യ ചെയ്ത യുവതിയുടെ സന്ദേശങ്ങള്‍ പുറത്ത് |