Sorry, you need to enable JavaScript to visit this website.

താലൂക്ക് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

തിരുവല്ല- തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തി. ഡോക്ടർമാരുടെ പ്രവർത്തനത്തിൽ ഗുരുതര ക്രമേക്കട് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലം മാറ്റി. ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്.
മന്ത്രി എത്തുമ്പോൾ ആശുപത്രിയിൽ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. രണ്ട് ഒ.പികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. മരുന്നും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി സൂപ്രണ്ടിനോട് രോഷം പ്രകടിപ്പിച്ച മന്ത്രി സൂപ്രണ്ടിനെ മാറ്റി ഉടൻ ഉത്തരവിറക്കി. ജീവനക്കാർ കുറവാണെങ്കിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാത്തത് എന്താണെന്നും മന്ത്രി ആരാഞ്ഞു.

Latest News